സാമ്പത്തിക ശാസ്ത്രത്തിനുള്ള 2024-ലെ നോബേല്‍ പുരസ്‌കാരം തുര്‍ക്കിയില്‍നിന്നുള്ള ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്ക് ലഭിച്ചു.
സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ നോബേല്‍ സമ്മാനം. യുറോപ്യന്‍ കോളിനി വാഴ്ചക്കാര്‍ സ്ഥാപിച്ച രാഷ്ട്രീയ-സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ ഡാരന്‍ അസെമോഗ്ലു, സൈമന്‍ ജോണ്‍സണ്‍, ജെയിംസ് റോബിന്‍സണ്‍ എന്നിവര്‍ സ്ഥാപനങ്ങളും സമൃദ്ധിയും തമ്മിലുള്ള ബന്ധം വിശദീകരിച്ചതായി നോബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി.
അസെമോഗ്ലുവും ജോണ്‍സണും യുഎസിലെ മാസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധരാണ്. റോബിന്‍സണ്‍ ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറുമാണ്.
തൊഴിലിടങ്ങളിലെ ജെന്‍ഡര്‍ അസന്തുലിതാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ക്ലോഡിയ ഗോള്‍ഡിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍.
72 Less than a minute