ബെംഗളൂരുവിലെ കടയില്‍ വന്‍ സാരി മോഷണം, അറസ്റ്റിലായത് നാല് സ്ത്രീകള്‍. ജെപി നഗര്‍ ഏരിയയിലെ ഒരു കടയില്‍ നിന്നാണ് നാലുപേരും ചേര്‍ന്ന് വിലയേറിയ സാരികള്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. എന്തായാലും, മോഷ്ടിച്ച മുതലും കൊണ്ട് ഇവര്‍ക്ക് കടയില്‍ നിന്നും പോകാനായില്ല. അതിന് മുമ്പ് തന്നെ സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്ത് തുടങ്ങിയിരുന്നത്രെ.
ഈ സ്ത്രീകളില്‍ നിന്ന് 17.5 ലക്ഷം രൂപ വില വരുന്ന 38 പട്ടുസാരികള്‍ കണ്ടെടുത്തതായി ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജെപി നഗര്‍ പിഎസിലെ ജീവനക്കാര്‍ 4 സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ഏകദേശം 17.5 ലക്ഷം രൂപ വില വരുന്ന 38 പട്ടുസാരികള്‍ ഇവരില്‍ നിന്നും പിന്നീട് കണ്ടെടുക്കുകയും ചെയ്തു. ഈ 4 സ്ത്രീകളും മറ്റ് രണ്ട് പേര്‍ക്കൊപ്പം ജെപി നഗറിനടുത്തുള്ള ഒരു സില്‍ക്കിന്റെ കടയില്‍ പോയി തൊഴിലാളികളുടെ ശ്രദ്ധ തിരിച്ച ശേഷം മോഷണത്തിന് ശ്രമിക്കുകയായിരുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.
പതിനെട്ടോളം സാരികളാണ് ഇവര്‍ ഇവിടെ നിന്നും കടത്താന്‍ ശ്രമിച്ചത്. ഇവരുടെ നീക്കത്തില്‍ സംശയം തോന്നിയ കടയിലെ ജീവനക്കാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. പിന്നാലെ നടത്തിയ പരിശോധനയിലാണ് 18 പട്ടുസാരികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ ജെപി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കടയിലും ജയ്നഗറിലെ മറ്റൊരു കടയിലും അവര്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയതായും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ ഇതുവരെ മോഷ്ടിച്ച മുഴുവന്‍ സാരികളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വില ഏകദേശം 17.5 ലക്ഷം വരും. മൊത്തം ആറുപേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം വന്ന മറ്റ് രണ്ടുപേരെ കുറിച്ച് അന്വേഷിക്കുകയാണ് എന്നും പൊലീസ് പറഞ്ഞു.
81 1 minute read