ബോളിവുഡിന്റെ വിപ്ലവനായികമാരിലൊരാളാണ് നീന ഗുപ്ത. പരമ്പരാഗത സ്ത്രീ മുല്യങ്ങളെ തച്ചുടച്ചു കൊണ്ട് തലയുര്‍ത്തി ജീവിതം മുന്നോട്ട് നയിച്ച വ്യക്തിത്വമാണവര്‍. ബോളിവുഡില്‍ യാതൊരു ബന്ധങ്ങളുമില്ലാതെ ഈ മേഖലയിലേക്ക് വന്ന നീന തുടക്കകാലത്ത് വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോവാനായി കഫേയിലെ വെയിട്രസ് ജോലി ചെയ്യ്തിരുന്നുവെന്ന് നീന പറയുന്നു. അക്കാലത്ത് ആണ്‍സുഹൃത്തില്‍ നിന്ന് നേരിട്ട് ദുരവസ്ഥയെക്കുറിച്ചും നീന പങ്കുവെക്കുന്നുണ്ട്.
മുബൈയിലേക്ക് എന്റെ മുന്‍കാമുകനുമായിട്ടാണ് വന്നത്. അന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും ജോലിയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ പൃഥ്വി കഫേയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. വൈകുന്നേരങ്ങളില്‍ ഞാന്‍ ബര്‍ത്ത(ഒരു വിഭവം) ഉണ്ടാക്കുമായിരുന്നു. കഫേയുടെ ഉടമ എനിക്ക് സൗജന്യമായി അത്താഴം നല്‍കുമായിരുന്നു. ആ കഫേയില്‍ വരുന്ന സംവിധായകരുടെയും മറ്റ് സിനിമ പ്രവര്‍ത്തകരുടെയും കണ്ണില്‍ എങ്ങനെയെങ്കിലും പെടാനായി ഞാനും ആണ്‍സുഹൃത്തും അവിടെ ചുറ്റിത്തിരിഞ്ഞു.- നീന പറയുന്നു.
ഈ പട്ടിണിയിലും ദാരിദ്ര്യത്തിലും കാമുകന്‍ വൈകുന്നേരങ്ങളില്‍ മദ്യപിച്ചായിരുന്നു വീട്ടിലേക്ക് എത്തിയിരുന്നത്. നീ ഡല്‍ഹിയില്‍ നിന്ന് ഇത്ര ദൂരം വന്നത് കഫേയില്‍ വെയിറ്ററാവാനാണോയെന്ന് ചോദിച്ച് കളിയാക്കുമായിരുന്നു. അയാളുടെ സിഗരറ്റിന് വരെ ഞാനായിരുന്നു പണം നല്‍കിയിരുന്നത്. കഠിനാധ്വാനം ചെയ്യാനായി അയാള്‍ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ എന്റെ കൈയില്‍ നിന്ന് പണം വാങ്ങാന്‍ ഒരിക്കലും മടിച്ചിരുന്നില്ല. ദൈവത്തിന് നന്ദി… ഞാന്‍ അയാളെ വിവാഹം ചെയ്തില്ല- നീന ഓര്‍ക്കുന്നു
വിവേക് മെഹ്റയാണ് നീനയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. മസാബയാണ് മകള്‍. മലയാളത്തില്‍ അടുത്തിറങ്ങിയ 1000 ബേബിസെന്ന വെബ്സീരിസില്‍ നീന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്
79 1 minute read