ഇടുക്കി: ജസ്ന തിരോധാന കേസില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചു. മുണ്ടക്കയത്ത് ജസ്‌നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടെന്ന് സംശയമുള്ള ലോഡ്ജിന്റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. എന്നാല്‍ ജസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ലോഡ്ജിലെ മുന്‍ജീവനക്കാരിയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയില്ല. സി ബി ഐ ഉടന്‍ തന്നെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും. മുണ്ടക്കയത്തെ ലോഡ്ജിലും സി ബി ഐ സംഘം പരിശോധന നടത്തി.
64 Less than a minute