NEWSBREAKINGKERALA

സുഭദ്രയുടെ കൊലപാതകം: കൊന്നയുടൻ തന്നെ കുഴിച്ചു മൂടി; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ

ആലപ്പുഴ കലവൂർ സുഭദ്രയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊന്നയുടൻ തന്നെ കുഴിച്ചു മൂടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുഭദ്രയെ കൊലപ്പെടുത്തിയത് ഓഗസ്റ്റ് 7ന് രാത്രിയിൽ. വൈകിട്ട് മേസ്തിരി അജയനെ വീട്ടിൽ വിളിച്ചു വരുത്തി കുഴിയെടുപ്പിച്ചിരുന്നു. കുഴിയെടുക്കുന്ന സമയത്ത് മാത്യുവും ശർമിളയും അമിതമായി മദ്യപിച്ച് ലക്ക് കെട്ടു നോക്കി നിൽക്കുന്നുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി.ഓ​ഗസ്റ്റ്7 നു എടുത്തകുഴി അടുത്ത ദിവസം മൂടപ്പെട്ട നിലയിലാണ് കണ്ടതെന്ന് അജയൻ പോലീസിനോട് സമ്മതിച്ചു. കുഴി മൂടിയതിന്റെ മുകളിലിട്ടാണ് ശുചിമുറിയുടെ അറ്റകുറ്റപ്പണികൾക്കുള്ള കോൺക്രീറ്റ് കൂട്ടിയതെന്ന് അജയൻ പറയുന്നു. ശുചിമുറിയുടെ അറ്റകുറ്റപ്പണികൾ മേസ്തിരി അജയനെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നു. അജയന്റെ മൊഴി പൂർണ്ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Related Articles

Back to top button