BREAKINGKERALA

സുരേഷ് ഗോപി പറഞ്ഞതിന്റെ അപ്പുറത്തേത് പറയാന്‍ അറിയാഞ്ഞിട്ടല്ല, അത് സതീശന്‍ പറയട്ടെ- എം.വി.ഗോവിന്ദന്‍

പാലക്കാട്: പൂരന?ഗരിയില്‍ ആംബുലന്‍സില്‍ വന്നിറങ്ങിയിട്ടില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ വെല്ലുവിളിക്കും അസഭ്യവാക്കുകളോടും പ്രതികരിക്കാനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സുരേഷ് ഗോപിക്കുള്ള മറുപടി വി.ഡി. സതീശന്‍ പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനെ നിയമസഭയിലേക്കെത്തിക്കുക എന്നത് വി.ഡി. സതീശന്‍ ഉദ്ദേശിക്കുന്ന കാര്യമേയല്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാണുള്ളതെന്ന് എം.വി.ഗോവിന്ദന്‍ പരിഹസിച്ചു. സ്ഥാനാര്‍ത്ഥികളുടെ എണ്ണം പരിശോധിച്ചാല്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ കൊതിച്ചുനടക്കുന്നവര്‍തന്നെ അഞ്ചോ ആറോ പേരുണ്ടാവും. അതിലൊരാളാണ് മുരളീധരന്‍. അതുകൊണ്ട് മുരളീധരന്‍ നിയമസഭയിലേക്ക് വരുന്നത് സതീശനിഷ്ടമല്ല. ഇവിടെയുള്ള കോണ്‍ഗ്രസ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച്, ശ്രീകണ്ഠനുള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട് കത്തയച്ചിട്ടും അത് പരിഗണിക്കാതെയും കൃത്യമായി യോ?ഗം ചേരാതെയും രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ്. അതിനുപിന്നിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
‘കല്‍പ്പാത്തി രഥോത്സവം കലങ്ങാന്‍ ഒരുതരത്തിലും അനുവദിക്കില്ല. സുരേഷ് ?ഗോപിയുടെ അസഭ്യത്തിന് മറുപടിയില്ല. ആ പ്രയോ?ഗത്തിന് അതിന്റെ അപ്പുറത്തെ അസഭ്യമാണ് പറയേണ്ടത്. അത് സതീശന്‍ പറഞ്ഞാല്‍ മതി. ഇ.ശ്രീധരന് കിട്ടിയ വോട്ട് ഇവിടെ ബി.ജെ.പിക്ക് കിട്ടുമെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും തോന്നുന്നുണ്ടോ അന്ന് ഷാഫിക്ക് കിട്ടിയ വോട്ട് കോണ്‍ഗ്രസിന് കിട്ടുമെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ പാലക്കാട്ട് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പി മൂന്നാംസ്ഥാനത്തേ എത്തൂ.’ അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് സി.പി.എം വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സരിന്‍ പാലക്കാട് വമ്പിച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നല്ല മുന്നേറ്റമാണ്. വിജയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Back to top button