BREAKINGNATIONAL

സ്തനങ്ങളെ ഓറഞ്ചുമായി താരതമ്യപ്പെടുത്തി; ഡല്‍ഹി മെട്രോയുടെ കാംപയിന്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തി ഡല്‍ഹി മെട്രോ പ്രസിദ്ധീകരിച്ച സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍. സ്തനാര്‍ബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായ പരസ്യമാണിത്. ഓറഞ്ച് കൈയില്‍ പിടിക്കുന്ന പെണ്‍കുട്ടിയുടെ എഐ ജനറേറ്റഡ് ചിത്രത്തോടൊപ്പം’നിങ്ങളുടെ ഓറഞ്ച് പരിശോധിക്കുക, മാസത്തില്‍ ഒരിക്കലെങ്കിലുംനേരത്തേ കണ്ടെത്തൂ, ജീവന്‍ രക്ഷിക്കൂ’എന്ന പരസ്യവാചകവുമുണ്ട്.
യുവികാന്‍ എന്ന എന്‍.ജി.ഒയാണ് ക്യാംപെയിനിന് പിന്നിലുള്ളത്. പരസ്യം പ്രസിദ്ധികരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എക്സില്‍ നിരവധി പേര്‍ ഇതിനോട് പ്രതികരിച്ചു.
ഡല്‍ഹി മെട്രോ യാത്രക്കാര്‍ പരസ്യത്തിനെതിരെ ശക്തമായി പ്രതികരിച്ചു. പലരും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പങ്കുവെച്ചു. ഇത്തരം മോശം ഉപമയില്‍ സ്തനാര്‍ബുദ ക്യാംപയിന്‍ നടത്താന്‍ എങ്ങനെ തോന്നിയെന്ന് പലരും ആരാഞ്ഞു. നാണക്കേടുണ്ടാക്കുന്നതും സ്ത്രീകള്‍ക്ക് അപമാനമാണെന്നും വേറൊരാള്‍ പ്രതികരിച്ചു. ഡല്‍ഹി മെട്രോ ഇക്കാര്യത്തില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല

Related Articles

Back to top button