BREAKINGKERALA

സ്ത്രീയെ കടന്നുപിടിച്ചകേസില്‍ അറസ്റ്റിലായ പ്രതി കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു; ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്. അടൂര്‍ ഏനാത്ത് ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ചത്. സ്ത്രീയെ കടന്നു പിടിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസിലാണു ഹരീഷിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button