KERALAMAGAZINENEWS

സ്ത്രീ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തം : അലക്‌സിയോസ് മാര്‍ യൗസേബിയോസ്

പരുമല : സ്ത്രീ സുരക്ഷ സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കടമയുമാണെന്ന് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ. പരസ്പര ബഹുമാനം പരിശീലനം വിദ്യാലയങ്ങളില്‍ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കൗൺസിൽ ഓഫ് ചർച്ച് സ് കറൻ്റ് അഫേഴ്സ് കമ്മീഷൻ

സ്ത്രീ സുരക്ഷയും വര്‍ത്തമാനകാലവും എന്ന വിഷയത്തില്‍ സിന്‍ഡസ്‌മോസ് പബ്ലിക് സ്‌കൂളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറൻ്റ് അഫേഴ്‌സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ വിഷയാവതരണം നടത്തി. ഫാ. അജി കെ. തോമസ്, ഫാ.ഡോ.കുര്യന്‍ ദാനിയേല്‍, ജനറൽ കൺവീനർ അനൂപ് വി. തോമസ്, ജില്ലാ കോർഡിനേറ്റർ രഞ്ജു എം.ജെ. പ്രിൻസിപ്പാൾ ആനി ജോര്‍ജ്ജ്, ജോണ്‍ കുരുവിള, മീഡിയ കോർഡിനേറ്റർ ബിജിമോന്‍ പൂമുറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button