BREAKINGKERALA
Trending

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ന് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്, അന്വേഷണ പുരോഗതി സര്‍ക്കാര്‍ അറിയിക്കും

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഇന്ന് നടക്കും. നിലവിലെ കേസുകളുടെ അന്വേഷണ പുരോഗതിയും പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണം, റിപ്പോര്‍ട്ട് പുറത്ത് വിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുളള വിവിധ ഹര്‍ജികളാണ് പരിഗണനയിലുളളത്.
കഴിഞ്ഞ ഒക്ടോബര്‍ 3 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടി മുദ്രവെച്ച കവറില്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയ വലിയ വിഭാഗം സ്ത്രീകള്‍ക്കും തുടര്‍ നിയമനടപടിക്ക് താത്പര്യമില്ലെന്നാണ് വിവരം.കേസുമായി മുന്നോട്ട് പോകാന്‍ ആരെയും നിര്‍ബന്ധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ വിലയിരുത്തി.
വനിത ചലച്ചിത്ര പ്രവര്‍ത്തകരുടെ പരാതിയില്‍ ഇത് വരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.ലൈംഗിക ചൂഷണത്തിനൊപ്പം,തൊഴില്‍പ്രശ്‌നങ്ങളും അവസരനിഷേധങ്ങളുമെല്ലാം പരാതികളായി കമ്മിറ്റിക്ക് മുന്നിലെത്തിയിട്ടുണ്ട്.വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടെങ്കിലും മൊഴി നല്‍കിയതിപ്പുറം കൂടുതല്‍ നിയമനടപടിക്ക് തയ്യാറല്ലെന്നാണ് ചൂഷണം നേരിട്ടവരുടെ പ്രതികരണം

Related Articles

Back to top button