തിരുവനന്തപുരം: പനിക്കുള്ള ചികിത്സയ്ക്കിടെ തിരുവനന്തപുരത്ത് പത്തു വയസുകാരന് മരുന്നു മാറി കുത്തിവെയ്പ്പ് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഈ മാസം 21നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് അടുത്ത ഘട്ട ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി.
80 Less than a minute