മരണാനന്തര ജീവിതത്തെക്കുറിച്ച് പല വാദങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലാത്തതിനാല്‍ വെറും വാദങ്ങള്‍ മാത്രമായാണ് കണക്കാക്കാറുള്ളത്. മരിച്ചുപോയ ആരും ജീവനോടെ വന്നിട്ടില്ലാത്തതിനാല്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ആര്‍ക്കും വലിയ പിടിയൊന്നുമില്ല. ഈ സാഹചര്യത്തിലാണ് ഒരു വയോധികയുടെ വാക്കുകള്‍ വൈറലാകുന്നത്. തീര്‍ത്തും അവിശ്വസനീയമായി തോന്നുന്ന ആ വാദമിങ്ങനെ..
68 വയസായ ഷാര്‍ലെറ്റ് ഡോക്ടര്‍മാരുടെ പരിശോധനയില്‍ മരിച്ചിരുന്നു. 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ജീവനുണ്ടെന്ന് തെളിയുകയും ചെയ്തു. ഈ 11 മിനിറ്റിനുള്ളില്‍ മരണാനന്തര ജീവിതം അനുഭവിച്ചുവെന്നണ് ഷാര്‍ലെറ്റിന്റെ വാ?ദം. സ്വര്‍?ഗവും നരകവും കണ്ടുവെന്നും ഷാര്‍ലെറ്റ് പറയുന്നു.
അവിശ്വസനീയമായ ഈ സംഭവം നടന്ന് 2019ലാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെയായിരുന്നു ഷാര്‍ലെറ്റിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. പെട്ടെന്ന് തന്നെ ആരോ?ഗ്യനില വഷളായി. അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചു. പിന്നീട് കുറച്ച് നേരത്തേക്ക് ഷാര്‍ലെറ്റിന്റെ ബോധം പോയി. ക്ലീനിക്കലി അവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ വിലയിരുത്തി. ഈ സമയത്ത് താന്‍ സ്വര്‍?ഗത്തിലെത്തിയതെന്നാണ് ഷാര്‍ലെറ്റ് അവകാശപ്പെടുന്നത്. അവിടെ മാലാഖമാരെയും കുടുംബാം?ഗങ്ങളെയും കണ്ടു. ഒപ്പം നരകത്തിലെ ചില കാഴ്ചകള്‍ മിന്നിമറയുന്ന പോലെ കാണുകയും ചെയ്തുവെന്ന് വയോധിക വെളിപ്പെടുത്തി.
സ്വര്‍ഗമെന്നത് ഭാവനയില്‍ കാണാന്‍ കഴിയുന്നതിന്റെ ദശലക്ഷക്കണക്കിന് മടങ്ങ് അപ്പുറമാണെന്നാണ് ഷാര്‍ലെറ്റ് പറയുന്നത്. മരിച്ചുപോയ തന്റെ മാതാപിതാക്കളെയും സഹോദരിയേയും അവിടെ കാണാന്‍ കഴിഞ്ഞു. അവര്‍ വളരെ ആരോ?ഗ്യമുള്ളവരും തിളക്കമുള്ളവരുമായി കാണപ്പെട്ടു. അവര്‍ക്ക് പ്രായമേ തോന്നുന്നില്ല. അഞ്ച് മാസം ?ഗര്‍ഭിണിയായിരിക്കെ നഷ്ടപ്പെട്ട മകനെയും അവിടെ കണ്ടു. അവനെ കൊച്ചുകുട്ടിയായാണ് കാണപ്പെട്ടത്. അതെങ്ങനെ സംഭവ്യമാകുമെന്ന് ദൈവത്തോട് ചോദിച്ചു. ?ഗര്‍ഭപാത്രത്തിലിരിക്കവെ മരിച്ചുപോയ കുഞ്ഞ് സ്വര്‍?ഗത്തിലിരുന്ന് വളര്‍ന്നുവെന്നാണ് ദൈവം നല്‍കിയ മറുപടി. – ഷാര്‍ലെറ്റ് പറയുന്നു.
നരകത്തിന്റെ ഒരറ്റം കാണാനും കഴിഞ്ഞു. അവിടെ വച്ച് താഴേക്ക് നോക്കിയപ്പോള്‍ ദുര്‍?ഗന്ധം അനുഭവപ്പെട്ടു. അഴുകിയ മാംസത്തിന്റെ ?ഗന്ധമാണ് അവിടെയുണ്ടായിരുന്നത്. പെട്ടെന്നാണ് തന്റെ ശരീരം പിന്നോട്ട് വലിയുന്നത് പോലെ തോന്നിയത്. അതോടെ തന്റെ യഥാര്‍ത്ഥ ശരീരത്തിലേക്ക് തിരിച്ചെത്തിയെന്നും വയോധിക പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിട്ട അവര്‍ പിന്നീടങ്ങോട്ട് മരണാനന്തര ജീവിതത്തെക്കുറിച്ച് ജനങ്ങളോട് സംവദിക്കാന്‍ ആരംഭിച്ചു. 68-ാം വയസില്‍ നേരിട്ട അനുഭവം അവര്‍ വിവിധ വേദികളിലെത്തി വെളിപ്പെടുത്തി. ഒടുവില്‍ 2023 നവംബര്‍ 28ന് 72-ാം വയസില്‍ അവര്‍ ‘ശരിക്കും’ മരിച്ചു. അമേരിക്കയിലെ കാന്‍സാസിലുള്ള വിഷിറ്റയാണ് സ്വദേശം.
55 1 minute read