ഒന്നിലധികം ഭാര്യമാരും ഒരു ഡസനോളം മക്കളുമുള്ളയാളാണ് ശതകോടീശ്വരവ്യവസായി ഇലോണ്‍ മസ്‌ക്. വ്യത്യസ്ത പങ്കാളികളിലായി 11 മക്കളാണ് ഇലോണ്‍ മസ്‌കിനുള്ളത്. ഇപ്പോഴിതാ തന്റെ ഈ വലിയ കുടുംബത്തിന് വേണ്ടി അസാധാരണമായൊരു നീക്കത്തിലാണ് മസ്‌ക്.
ടെക്‌സാസിലെ ഓസ്റ്റിനില്‍ 3.5 കോടി ഡോളര്‍ (294.32 കോടി രൂപ) വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വലിയൊരു വീടും അതിനോട് ചേര്‍ന്ന് ആറ് ബെഡ്‌റൂമുകളുള്ള മറ്റൊരു വസ്തുവും അദ്ദേഹം സ്വന്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടുസ്‌കാന്‍ ശൈലിയില്‍ രൂപകല്‍പന ചെയ്ത ഈ വലിയ മാളികയിലേക്ക് ഇലോണ്‍ മസ്‌കിന്റെ ടെക്സാസിലുള്ള വീട്ടില്‍ നിന്ന് 10 മിനിറ്റ് ദൂരം മാത്രമേയുള്ളൂ.
തന്റെ കുടുംബത്തിനും മക്കള്‍ക്കുമൊപ്പം ചിലവഴിക്കുന്നതിന് വേണ്ടിയാണ് മസ്‌ക് ഈ സൗധം വാങ്ങിയതെന്നാണ് കരുതുന്നത്.
2002 മുതല്‍ മസ്‌കിന് 12 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ മസ്‌കിന് കുട്ടികളില്ല.
2020 നും 2022 നും ഇടയില്‍ ഗായിക ഗ്രിംസില്‍ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഈ കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്.
2021 ല്‍ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോന്‍ സില്ലിസില്‍ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവര്‍ക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.
94 1 minute read