സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തില്‍ തോമസിന്റെ മകന്‍ ജോയല്‍ തോമസും (28) ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും സുഡാന്‍, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും മരിച്ചത്.
അല്‍ബാഹയില്‍നിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജീവനക്കാരാണ്.