BREAKINGNATIONAL

12കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ 3 കോടി രൂപയുടെ ഷോപ്പിങ് കോംപ്ലക്‌സ് ഇടിച്ചുനിരത്തി

അയോധ്യ: 12 വയസ്സുകാരിയെ ബലാത്സം?ഗം ചെയ്ത കേസിലെ പ്രതിയുടെ മൂന്ന് കോടി രൂപ വില വരുന്ന ഷോപ്പിങ് മാള്‍ പൊളിച്ചുനീക്കി. ഉത്തര്‍പ്രദേശില്‍ അയോധ്യയിലാണ് സംഭവം. ജില്ലാ ഭരണകൂടമാണ് ഷോപ്പിങ് കെട്ടിടം ബുള്‍ഡോസര്‍ ഉപയോ?ഗിച്ച് പൊളിച്ച് നീക്കിയത്. 4 മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണു കെട്ടിടം പൊളിച്ച് നീക്കിയത്. 4,000 ചതുരശ്ര അടിയുള്ള ഷോപ്പിങ് കോംപ്ലക്‌സ് എട്ടു വര്‍ഷം മുമ്പാണ് നിര്‍മിച്ചത്. അയോധ്യയിലെ ഭദര്‍സ പട്ടണത്തില്‍ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65) ജോലിക്കാരന്‍ രാജു ഖാനെയും പീഡനക്കേസില്‍ കഴിഞ്ഞമാസം 30ന് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ടു മാസം മുന്‍പ് പന്ത്രണ്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. മൊയ്ത് ഖാന്‍ സമാജ്വാദി പാര്‍ട്ടിക്കാരനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. മൂന്നാഴ്ച മുന്‍പ്, ഇയാളുടെ 3,000 ചതുരശ്ര അടിയുള്ള ബേക്കറി കെട്ടിടവും അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചിരുന്നു. സംസ്ഥാന പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്തി. 25ലേറെ പൊലീസുകാരുടെ സുരക്ഷയിലാണു പെണ്‍കുട്ടി കഴിയുന്നത്. ഉത്തര്‍പ്രദേശില്‍ ഏറെ രാഷ്ട്രീയ വിവാ?ദമുണ്ടാക്കിയ കേസാണിത്.

Related Articles

Back to top button