നമ്മുടെ ശ്വാസം പോലും നിന്നുപോകുന്ന അനേകം സാഹസിക പ്രകടനങ്ങള്‍ ഓരോ ദിവസവും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോള്‍ എന്തിനിത് ചെയ്യുന്നു എന്ന് പോലും നമ്മള്‍ ചോദിച്ചു പോകും. അത് തന്നെയാണ് ഈ വീഡിയോ കണ്ടവരും യുവാവിനോട് ചോദിച്ചിരിക്കുന്നത്. എന്തിന് ഇത്രയേറെ അപകടകരമായ ഒരു കാര്യം ചെയ്യുന്നു എന്ന്.
ഒരു പര്‍വതശിഖരത്തിലൂടെ തന്റെ സൈക്കിളുമായി പോകുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. marcobassot എന്ന യൂസറാണ് വീഡിയോ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇറ്റലിയിലെ ഡോളമൈറ്റ് പര്‍വതനിരകളിലൂടെയാണ് യുവാവിന്റെ ഈ സാഹസിക യാത്ര. സൈക്കിളിന്റെ ടയര്‍ മാത്രം കൊള്ളാന്‍ പാകത്തിനുള്ള ഒരു സ്ഥലത്തൂടെ യുവാവ് സൈക്കിളില്‍ പാഞ്ഞുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്.
അതിന്റെ ഇരുവശവും കാണുമ്പോള്‍ ആരായാലും പേടിച്ചുപോകും. അവിടെ നിന്നെങ്ങാനും താഴെപ്പോയാല്‍ എന്താവും അവസ്ഥ എന്നോര്‍ത്താണ് വീഡിയോ കണ്ടവരില്‍ മിക്കവരും പേടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ സജീവമായതോടെ ഇതുപോലെയുള്ള സാഹസിക പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്നവര്‍ ഒട്ടും കുറവല്ല. ഇത്തരം വീഡിയോയ്ക്ക് വലിയ കാഴ്ച്ചക്കാരും ഉണ്ട്. ഈ വീഡിയോ തന്നെ 168 മില്ല്യണിലധികം പേര്‍ കണ്ടുകഴിഞ്ഞു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്, ‘നിങ്ങളിത് ചെയ്യണം എന്ന് ഇല്ല’ എന്നാണ്. ‘നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തിന് ഒരു വിലയുമില്ലേ’ എന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്. ‘നിങ്ങള്‍ അവിടെ നിന്ന് വീണാലും ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കരയാന്‍ പോകുന്നില്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്. ഇത്രയും അപകടകരമായ ദൃശ്യങ്ങള്‍ കാണാന്‍ വയ്യ, ഇത് സത്യമാവല്ലേ എന്നാണ് ആ?ഗ്രഹിക്കുന്നത് തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് നല്‍കിയവരുണ്ട്.
73 1 minute read