BREAKINGNATIONAL

1997ല്‍ 60 രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ കേസ്; 27 വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി പിടികൂടി മധുര പൊലീസ്

ചെന്നൈ: 27 വര്‍ഷം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടി മധുര പൊലീസ്. 1997-ല്‍ 60 രൂപ കവരുകയും തുടര്‍ന്ന് ഒളിവില്‍ പോകുകയും ചെയ്തയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ശിവകാശി സ്വദേശിയായ 55കാരന്‍ പന്നീര്‍ സെല്‍വമാണ് അറസ്റ്റിലായത്.
ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ശൂരകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സന്താനപാണ്ഡ്യന്‍, പനീര്‍ശെല്‍വന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒളിവില്‍ പോയ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തെപ്പക്കുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലാണ് പന്നീര്‍ സെല്‍വം ഒളിവില്‍ പോയതായി കണ്ടെത്തിയത്. ഇരയില്‍ നിന്ന് 60 രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയെന്നായിരുന്നു കേസ്.
പന്നീര്‍ സെല്‍വം ശിവകാശിയിലുണ്ടെന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസിന് വിവരം ലഭിച്ചു. ഈ സമയം വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം ജീവിതം നയിക്കുകയായിരുന്നു പന്നീര്‍ സെല്‍വം. പോപ്പുലേഷന്‍ സര്‍വേയര്‍മാരെ മറയാക്കിയ അന്വേഷണ സംഘം ഇയാളുടെ കുടുംബത്തെ സമീപിച്ചു. തുടര്‍ന്ന് ഇയാളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് കുറ്റകൃത്യം നടന്ന് 27 വര്‍ഷത്തിനിപ്പുറം പൊലീസ് പന്നീര്‍ സെല്‍വത്തെ അറസ്റ്റ് ചെയ്യുന്നത്.

Related Articles

Back to top button