BREAKINGINTERNATIONAL

29 -കാരന്‍ 15 -കാരനായി നടിച്ചു, 286 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു, ഞെട്ടിക്കുന്ന സംഭവമെന്ന് ജഡ്ജിയും

15 -കാരനായി നടിച്ച് 29 -കാരന്‍ ലൈം?ഗികമായി ചൂഷണം ചെയ്തത് 286 പെണ്‍കുട്ടികളെ. ഇതില്‍ പലരും 16 വയസ്സില്‍ താഴെയുള്ളവരാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പാകിസ്ഥാന്‍കാരനായ മുഹമ്മദ് സൈന്‍ ഉല്‍ ആബിദീന്‍ റഷീദ് എന്നയാളാണ് പിടിയിലായത്. വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഓസ്‌ട്രേലിയയില്‍ എത്തിയതാണ് ഇയാളുടെ കുടുംബം.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ കുട്ടികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ലൈം?ഗികാതിക്രമം എന്നാണ് സംഭവത്തെ മാധ്യമങ്ങള്‍ എഴുതുന്നത്. ഇതുപോലെ ഒരു കേസ് ഓസ്‌ട്രേലിയയില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല, ഞെട്ടിക്കുന്ന സംഭവം എന്നാണ് ജഡ്ജി പോലും പ്രതികരിച്ചത്. 17 വര്‍ഷത്തേക്കാണ് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. 38 -ാമത്തെ വയസ്സില്‍ 2033 -ല്‍ മാത്രമാണ് ഇയാള്‍ക്ക് പരോള്‍ ലഭിക്കുക.
15 വയസ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന് കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നു.
യുകെ, യുഎസ്, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള 286 പേരുമായി ബന്ധപ്പെട്ട 119 കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. ഇയാള്‍ അതിക്രമം കാണിച്ച പെണ്‍കുട്ടികളില്‍ മൂന്നില്‍ രണ്ടുപേര്‍ 16 വയസ് തികയാത്തവരാണ് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടുകാര്‍ക്ക് അവരുടെ മെസ്സേജുകളും ചിത്രങ്ങളും അയച്ചു കൊടുക്കും എന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളില്‍ പലരേയും അതിക്രമത്തിന് ഇരയാക്കിയത് എന്നും പെര്‍ത്ത് കോടതി പറയുന്നു.
15 -കാരനായി നടിച്ച് കുട്ടികളെ ഓണ്‍ലൈനില്‍ സമീപിക്കുകയും തന്റെ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുക്കുകയും അവരുടെ വിശ്വാസം നേടുന്നതിനായി ആദ്യം സാധാരണപോലെയുള്ള ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട്, മറ്റ് ചില ചിത്രങ്ങള്‍ അയാക്കാനാവശ്യപ്പെടുകയായിരുന്നു. 15 -കാരനെന്ന വിശ്വാസത്തില്‍ പല പെണ്‍കുട്ടികളും ചിത്രങ്ങളയച്ചു കൊടുത്തു. പിന്നീട്, ഇയാള്‍ ഈ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തന്റെ ഡിമാന്‍ഡുകള്‍ അം?ഗീകരിച്ചില്ലെങ്കില്‍ ഇന്ന ദിവസത്തിനുള്ളില്‍, ഈ സമയത്തിനുള്ളില്‍ താന്‍ ചിത്രങ്ങള്‍ അയച്ചുകൊടുക്കും എന്ന് ഇയാള്‍ പറഞ്ഞതായും കോടതി പറയുന്നു. അതുപോലെ, മാനസികമായി തകര്‍ന്നിരിക്കുന്ന കുട്ടികളെയാണ് ഇയാള്‍ പലപ്പോഴും ലക്ഷ്യം വച്ചത് എന്നും പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഉപദ്രവിക്കുന്ന ഒരാള്‍ ഓസ്ട്രേലിയയില്‍ ഉണ്ടെന്ന് കരുതപ്പെടുന്നതായി ആദ്യം അറിയിച്ചത് ഇന്റര്‍പോളും അമേരിക്കയിലെ പൊലീസുമാണ്. അവര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് 2021 -ല്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് റഷീദിനെതിരെ ആദ്യം കുറ്റം ചുമത്തി.
പെര്‍ത്ത് പാര്‍ക്കില്‍ രണ്ട് വ്യത്യസ്ത അവസരങ്ങളിലായി 14 വയസ്സുള്ള കുട്ടിയെ കാറില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ഇയാള്‍.

Related Articles

Back to top button