വിവാഹവും വിവാഹമോചനവും ഇന്ത്യയില്‍ നിയമം മൂലം അം?ഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, ഒരു കോടതിമുറിയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതില്‍ പറയുന്നത് കര്‍ണാടകയില്‍ നിന്നുള്ള ഒരു സ്ത്രീ ജീവനാംശം കിട്ടുന്നതിന് വേണ്ടി ഏഴ് തവണ വിവാഹം ചെയ്ത് വിവാഹമോചനം നേടി എന്നാണ്.
1 മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്നത് @DeepikaBhardwaj എന്ന യൂസറാണ്. വീഡിയോയുടെ കാപ്ഷനില്‍ ദീപിക കുറിച്ചിരിക്കുന്നത്, കര്‍ണാടകയില്‍ നിന്നുള്ള സ്ത്രീ 7 തവണ വിവാഹം കഴിച്ചു. ഓരോരുത്തരുടെയും കൂടെ പരമാവധി ഒരു വര്‍ഷമാണ് താമസിച്ചത്. 498A ഫയല്‍ ചെയ്തു. ഓരോരുത്തരില്‍ നിന്നും ജീവനാംശം വാങ്ങി. 6 ഭര്‍ത്താക്കന്മാരില്‍ നിന്നും പണം വാങ്ങി. ഇപ്പോള്‍ 7 -ാമത്തെ കേസ് നടക്കുകയാണ് എന്നാണ്.
വീഡിയോ ആരംഭിക്കുന്നത് ജഡ്ജിയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ്. സാധാരണ ചോദ്യങ്ങളാണ് ചോദിക്കുന്നത്. അവര്‍ പറയുന്നത്, സ്ത്രീ ഓരോ ഭര്‍ത്താക്കന്മാരുടെയും കൂടെ 6 മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കഴിയുന്നത്. പിന്നീട്, വിവാഹമോചനത്തിനും ജീവനാംശത്തിനും കേസ് കൊടുക്കും എന്നാണ്. നിങ്ങള്‍ നിയമം കൊണ്ടാണ് കളിക്കുന്നത് എന്ന് ജഡ്ജി സ്ത്രീയോട് പറയുന്നുണ്ട്.
പിന്നീട്, കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നുണ്ട്. ഒപ്പം മറ്റ് ആറ് ഭര്‍ത്താക്കന്മാരുടെ വിവരങ്ങളും ശേഖരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പുള്ള കേസുകളില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുമ്പോള്‍ അതെല്ലാം ഒത്തുതീര്‍പ്പായതാണ് എന്നും അഭിഭാഷകര്‍ പറയുന്നു.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഒരുപാട് പേരാണ് സ്ത്രീയെ വിമര്‍ശിച്ചത്. നിയമത്തെ ചൂഷണം ചെയ്യുന്നതിനെ കുറിച്ചും നെറ്റിസണ്‍സ് പരാമര്‍ശിച്ചു.
60 1 minute read