ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞത്തേക്ക് ചരക്കുമായി എത്തിയിരിക്കുന്നത്. നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി 2014 ൽ നിർമ്മാണം പൂർത്തിയാക്കിയ സാൻ ഫെർണാണ്ടോയ്ക്ക് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്.കൂറ്റൻ മദർഷിപ്പിന് നങ്കൂരം ഇടാൻ ആവശ്യമായത് 10 മീറ്റർ ആഴമാണ് ആവശ്യമായി വരുന്നത്. 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട് സാൻ ഫെർണാണ്ടോക്ക്. എന്നാൽ 2000 കണ്ടെയ്നറുകൾ മാത്രമാണ് വിഴിഞ്ഞത്തെത്തുന്നത്. അതിൽ തുറമുഖത്തിറക്കുന്നത് 1960 കണ്ടെയ്നറുകൾ. കഴിഞ്ഞ മാസം 22 നാണ് സാൻ ഫെർണാണ്ടോ ഹോങ്കോങ്ങ് വിട്ടത്.
83 Less than a minute