സോളോ ട്രിപ്പ് പോകുന്ന ഒരുപാട് സ്ത്രീകള്‍ ഇന്നുണ്ട്. എന്നാല്‍, ലാഹോറില്‍ നിന്നുള്ള സെനിത്ത് ഇര്ഫാന് സോളോ ബൈക്കിംഗിലാണ് താല്പര്യം. തന്റെ ബൈക്കും കൊണ്ട് തനിയെ അവള് പാകിസ്ഥാന് മൊത്തം ചുറ്റി സഞ്ചരിച്ച് കഴിഞ്ഞു. മരിച്ചുപോയ തന്റെ പിതാവിന്റെ സ്വപ്നം പിന്തുടരുകയാണ് സെനിത്ത് ചെയ്യുന്നത്.
29 -കാരിയായ സെനിത്ത് രാജ്യം മുഴുവന്‍ ഒറ്റയ്ക്ക് യാത്ര നടത്തുന്ന പാകിസ്ഥാനിലെ ആദ്യത്തെ വനിതാ മോട്ടോര്‍സൈക്കിള്‍ യാത്രികയായി മാറിയിരിക്കയാണ്. വര്‍ഷങ്ങളായി ബൈക്കില്‍ തനിച്ചാണ് സെനിത്ത് യാത്ര ചെയ്യുന്നത്. അവളുടെ യാത്രയാണ് ‘മോട്ടോര്‍സൈക്കിള്‍ ഗേള്‍’ എന്ന സിനിമയ്ക്ക് പ്രചോദനമായത്. 12 -ാം വയസ്സില്‍ തന്നെ താന്‍ ബൈക്ക് ഓടിക്കാന്‍ തുടങ്ങി എന്നാണ് സെനിത്ത് പറയുന്നത്. മഴയോ കാറ്റോ വെയിലോ ഒന്നും വകവയ്ക്കാതെ അന്ന് മുതല്‍ തന്റെ ബൈക്കില്‍ അവള് യാത്ര ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം അവള് ധൈര്യത്തോടെ തനിയെ സഞ്ചരിച്ചു.
യുഎഇയിലെ ഷാര്‍ജയില്‍ ജനിച്ച സെനിത്ത് 12 വയസ്സ് മുതല്‍ പാക്കിസ്ഥാനിലാണ് താമസിക്കുന്നത്. മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റിക്കറങ്ങുക എന്നത് തന്റെ പിതാവിന്റെ സ്വപ്നമായിരുന്നുവെന്നും ആ ആ?ഗ്രഹത്തെ പിന്തുടര്ന്നാണ് താന്‍ ഈ യാത്ര നടത്തുന്നത് എന്നുമാണ് അവള് പറയുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന് പറയപ്പെടുന്ന സ്ഥലങ്ങളില്‍ പോലും തന്റെ ബൈക്കുമായി അവള് തനിയെ ചെന്നിട്ടുണ്ട്.
തന്റെ യാത്രയെ കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം സ്ഥിരമായി അവള് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ അവള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരും ഉണ്ട്.
76 1 minute read