തിരുവനന്തപുരം: മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് ഉത്തരവ്. കുട്ടിയെ ഒന്നാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ 37 കാരനായ അച്ഛന്‍ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് സംരക്ഷകനായ അച്ഛന്‍ തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
അധ്യാപകരോടാണ് കുട്ടി അച്ഛന്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകര്‍ ഈ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ഇതുവഴി പൊലീസില്‍ പരാതിയെത്തുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കേസെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. കുട്ടിക്ക് ഇപ്പോള്‍ 16 വയസുണ്ട്. അരുവിക്കര പൊലീസ് ഒരു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തത് മുതല്‍ പ്രതി റിമാന്‍ഡില്‍ തുടരുകയാണ്.
94 Less than a minute