BREAKINGKERALA

എഎസ്‌ഐ ശ്രീകുമാറിന്റെ ആത്മഹത്യ; മുന്‍ എസ്പി സുജിത് ദാസിനെതിരെ ആരോപണവുമായി സുഹൃത്ത്

മലപ്പുറം: എടവണ്ണയില്‍ പൊലീസുകാരനായ എഎസ്‌ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്ത്. മരിക്കുന്നതിന് തലേ ദിവസം പൊലീസ് സേനയില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ട് തന്നോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് എടവണ്ണ സ്വദേശി നാസര്‍ പറഞ്ഞു. എടവണ്ണ സ്വദേശിയായ 2021 ജൂണ്‍ 10 നാണ് ആത്മഹത്യ ചെയ്തത്.
പിടികൂടുന്ന പ്രതികളെ മര്‍ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അത് ചെയ്യാതെ വന്നപ്പോള്‍ സ്ഥലം മാറ്റിയും അവധി നല്‍കാതെയും മുന്‍ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാര്‍ പറഞ്ഞതായി നാസര്‍ പറയുന്നു. ആത്മഹത്യ ചെയ്ത അന്ന് ശ്രീകുമാറിന്റെ പുസ്തകത്തില്‍ നിന്ന് ചില പേപ്പര്‍ പൊലീസ് കീറി കൊണ്ട് പോയി. ആത്മഹത്യ കുറിപ്പാണ് പൊലീസ് കീറികൊണ്ട് പോയതെന്ന് കരുതുന്നു. ജീവിതത്തില്‍ താന്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതിന്റെ കാരണം ഡയറിയില്‍ എഴുതി വെക്കുമെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. സേനയില്‍ നിന്നും, എസ്പിയില്‍ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നും നാസര്‍ പറഞ്ഞു.

Related Articles

Back to top button