BREAKINGKERALA
Trending

ഡ്രൈ ഡേയില്‍ ഇളവ്, പൂര്‍ണമായി ഒഴിവാക്കില്ല; പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. ഡ്രൈ ഡേ പൂര്‍ണ്ണമായും ഒഴിവാക്കില്ല. എന്നാല്‍ ഉപാധികളോടെ ഡ്രൈഡേയില്‍ ഇളവ് നല്‍കും . ടൂറിസം ഡെസ്റ്റേഷന്‍ സെന്ററുകള്‍, അന്തര്‍ ദേശീയ സമ്മേളങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈഡേയില്‍ ഇളവ് അനുവദിക്കും. മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ മാത്രം മദ്യം ഡ്രൈയില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കും. ഐടി പാര്‍ലറുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങി ശേഷം ചട്ടഭേദഗതിയിലൂടെ ലൈസന്‍സ് നല്‍കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കില്ല. കള്ള് ഷാപ്പുകള്‍ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയ മദ്യനയത്തിലുണ്ട്. ഡ്രൈ ഡേ മാറ്റുന്നതിനായി ബാറുടമകള്‍ പണപ്പിരിവ് നടത്തുന്നതായി ആരോപണം വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡ്രൈ ഡേ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഡ്രൈ ഡേ മാറ്റിയാല്‍ സര്‍ക്കാരിന് കോടികളുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി തല റിപ്പോര്‍ട്ട്.

Related Articles

Back to top button