BREAKINGKERALA

നടിയെ ആക്രമിച്ച കേസ്; മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് ജാമ്യ അപേക്ഷ നല്‍കും

കൊച്ചി: നടി ആക്രമണ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും. വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതോടെ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങാന്‍ കഴിയും. പള്‍സര്‍ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ സുനിയെ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നാണ് നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായി ആണ് ഇന്ന് വിചാരണ കോടതിയില്‍ പള്‍സര്‍ സുനി അപേക്ഷ നല്‍കുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികള്‍ നിശ്ചയിക്കുക. അതിനാല്‍ കര്‍ശന ഉപാധികള്‍ക്കായി സര്‍ക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവില്‍ എറണാകുളം സബ്ജയിലില്‍ റിമാന്‍ഡിലാണ്

Related Articles

Back to top button