തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ രണ്ട് മുതല്‍ 18 വരെ നടക്കും. 100 സാക്ഷികള്‍ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുക. ഇതിന്റെ രണ്ടാം ഘട്ടംജനുവരിയില്പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279, 201, 304, കോടതി മോട്ടോര്‍ വകുപ്പ് നിയമം 184 എന്ന് വകുപ്പ് പ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.
84 Less than a minute