ആഗ്ര: ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ അര്‍ധനഗ്നവിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയും മൂന്ന് സുഹൃത്തുക്കളും ഉള്‍പ്പെടെ നാല് കൗമാരക്കാരെയാണ് അധ്യാപികയുടെ പരാതിയെത്തുടര്‍ന്ന് ആഗ്രയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ വീഡിയോ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് വ്യാപകമായ ജനരോഷത്തിന് കാരണമായി.
പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക വീട്ടില്‍ പ്രത്യേക ക്ലാസ് നല്‍കിയിരുന്നു. ക്ലാസില്‍ പങ്കെടുക്കുന്നതിനായി അധ്യാപികയുടെ താമസസ്ഥലത്ത് എത്തിയ വിദ്യാര്‍ഥി അവര്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോ?ഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അധ്യാപികയെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ അധ്യാപിക ഇവരെ അകറ്റി നിര്‍ക്കുകയും കൂടിക്കാഴ്ചകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥി അവര്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് ദൃശ്യങ്ങള്‍ തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായ അധ്യാപിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ പോലീസ് പിടിയിലായത്.
101 Less than a minute