BREAKINGKERALA
Trending

മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ; യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിച്ചത് കലക്ടര്‍ എന്ന് ഹര്‍ജിയില്‍

കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അഡ്വ. വി വിശ്വന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റാണെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. ചടങ്ങില്‍ തന്നെ ക്ഷണിച്ചത് കളക്ടര്‍ ആണെന്നാണ് വാദം. കളക്ടര്‍ കൂടി കേസില്‍ പങ്കു ചേര്‍ക്കപ്പെടും വിധമുള്ള പരാമര്‍ശമാണ് ഹര്‍ജിയുടെ ഭാഗമായുള്ളത്. യോഗത്തില്‍ സംസാരിക്കാനും തനിക്ക് അവസരം നല്‍കുകയാണ് ചെയ്തതെന്നും ദിവ്യ പറയുന്നു. ഡെപ്യൂട്ടി കളക്ടറാണ് സംസാരിക്കാനായി തന്നെ ക്ഷണിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് മാറി ആ കസേര തനിക്ക് തരികയും അതിന് ശേഷം സംസാരിക്കാനായി ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷമാണ് യോഗത്തില്‍ സംസാരിച്ചത് ദിവ്യ വ്യക്തമാക്കുന്നു.
സദുദ്ദേശത്തോടുകൂടിയാണ് യോഗത്തില്‍ ഈ പരാമര്‍ശങ്ങളൊക്കെ നടത്തിയതെന്നും ഹര്‍ജിയില്‍ ദിവ്യ പറയുന്നുണ്ട്. മറ്റ് ലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക, ശ്രദ്ധയില്‍ പെടുത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം ദിവ്യ വ്യക്തമാക്കുന്നു.

Related Articles

Back to top button