BREAKINGKERALA

ഉപതെരഞ്ഞെടുപ്പ് പ്രചാരണം വാശിയേറിയ രണ്ടാം ഘട്ടത്തില്‍; കളം നിറഞ്ഞ് മുന്നണി സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ വാശിയേറിയ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഒരോ സ്ഥാനാര്‍ത്ഥികളും. എം വി ഗോവിന്ദനും കെ സുരേന്ദ്രനും പാലക്കാട് മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണ്. ചേലക്കരയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും വാഹന പ്രചാരണം വാഹനപ്രചാരണം തുടരുകയാണ്.
വയനാട് ഉപതെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം പൂര്‍ത്തിയായ ശേഷം 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 11 പേരാണ് ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ചിഹ്നം സംബന്ധിച്ച് തര്‍ക്കം ഉണ്ടായിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസാണ്. രണ്ടാമത് പ്രിയങ്ക ഗാന്ധിയും മൂന്നാമത് സത്യന്‍ മൊകേരിയുമാണ് ഉള്ളത്.അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വയനാട്ടില്‍ രേഖകള്‍ ഇല്ലാത്ത 10 ലക്ഷം രൂപ പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പണം പിടിച്ചെടുത്തത്.
മത്സര ചിത്രം തെളിഞ്ഞതോടെ പാലക്കാട് മണ്ഡലത്തില്‍ പ്രചാരണം കൂടുതല്‍ ആവേശത്തിലേക്ക് നീങ്ങുകയാണ്. 10 സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തിലുള്ളത്. ഒലവക്കോട് നിന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്റെ പ്രചാരണം ഇന്ന് തുടങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 8 മണിയ്ക്ക് പ്രചാരണത്തിനിറങ്ങും. ബൂത്ത് തല പ്രചാരണത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ സി പി എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിക്കായി പിടി ഉഷ ഇന്ന് പ്രചാരണത്തിന് ഇറങ്ങും.
ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇന്ന് പൂര്‍ണമായും ദേശമംഗലം പഞ്ചായത്തിലാണ്. രമ്യക്ക് വേണ്ടി വോട്ട് ചോദിച്ച് എഎല്‍എമാര്‍ അടക്കം കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ എത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ വാഹന പ്രചരണം ചേലക്കര പഞ്ചായത്തിലെ കളപ്പാറയില്‍ നിന്ന് തുടങ്ങും. മന്ത്രി മുഹമ്മദ് റിയാസ് അടക്കം മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ ഉണ്ട്. എന്‍ഡിഎയുടെ പ്രചരണത്തിനായി മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ന് ചേലക്കരയിലെത്തും.

Related Articles

Back to top button