തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടിയ ദൂരത്തിനു പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്ന പുതിയ മോട്ടര്‍ വാഹന സ്കീമിലെ വ്യവസഥ റദ്ദാക്കിയ
ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
കെഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥരും നിയമ വിദഗ്ധരും പങ്കെടുക്കും. ഹൈക്കോടതി വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ദീര്‍ഘദൂര റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കങ്ങള്‍ക്ക് ഹൈക്കോടതി വിധി തിരിച്ചടിയായിരുന്നു.