അവിവാഹിതരായ ജീവനക്കാര്‍ക്ക് പ്രണയിക്കാന്‍ അധികം പണം നല്‍കി ചൈനീസ് കമ്പനി. ഇതിലൂടെ ജീവനക്കാരുടെ മാനസിക സന്തോഷം ഉറപ്പാക്കുകയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ക്യാമറാ കമ്പനിയായ Insta360 തങ്ങളുടെ ജീവനക്കാര്‍ക്കായി ഇത്തരത്തില്‍ ഒരു അധികവേതനം പ്രഖ്യാപിച്ചത്.
സ്ഥാപനത്തിന് പുറത്തുള്ള ഒരു വ്യക്തിയ്ക്ക് തങ്ങളുടെ ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുകയും അവരുമായുള്ള സൗഹൃദം മൂന്നുമാസം തുടരുകയും ചെയ്താല്‍ തൊഴിലാളികള്‍ക്കും 1,000 യുവാന്‍ (US$140) പ്രതിഫലം നല്‍കും. കമ്പനിയുടെ വളര്‍ച്ചയോടൊപ്പം തന്നെ ജീവനക്കാരുടെ മാനസിക സന്തോഷവും തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് ഇന്‍സ്റ്റ 360 -യുടെ അവകാശവാദം.
ഇതുകൂടാതെ കമ്പനിയുടെ ഡേറ്റിംഗ് പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തിക്കൊണ്ട് വ്യക്തിപരമായി നടത്തുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ ആളുകളെ അതിലേക്ക് ആകര്‍ഷിച്ചാല്‍ അതിനും നല്‍കും പ്രതിഫലം. ജീവനക്കാരുടെ ഭാഗത്തുനിന്നും കമ്പനിയുടെ ഈ നയത്തിന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ശ്രദ്ധ നേടിയതോടെ കമ്പനിയില്‍ ജോലി കിട്ടാന്‍ എന്തു ചെയ്യണമെന്നാണ് തൊഴില്‍ അന്വേഷകരായ യുവതീ യുവാക്കളില്‍ ഏറെയും ചോദിച്ചത്. സ്വപ്നം കണ്ട ജോലി ഇതാണ് എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കമ്പനിയുടെ നടപടിയെ വിമര്‍ശിക്കുന്നവരും കുറവല്ല. സ്‌നേഹം പണം കൊടുത്ത് വാങ്ങേണ്ടതല്ലന്നും ഇത്തരം നടപടികള്‍ സാമൂഹിക മൂല്യച്യുതിക്ക് കാരണമാകുമെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു.
അടുത്ത കാലത്തായി, ചൈനയില്‍ വിവാഹ നിരക്കില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നത് 2024 -ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 4.74 ദശലക്ഷം ചൈനീസ് ദമ്പതികള്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു, ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 16.6 ശതമാനം കുറവാണ്.
ഇത്തരം ഒരു അവസ്ഥയില്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നത് യുവതീ യുവാക്കളെ വിവാഹത്തില്‍ നിന്നും കൂടുതല്‍ അകറ്റുമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
64 1 minute read