കോഴിക്കോട്: കോഴിക്കോട് വഖഫ് ട്രിബ്യൂണലില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ നിര്‍ദേശം നല്‍കി. മുനമ്പം കേസില്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ അപ്പീല്‍ ട്രിബ്യൂണല്‍ വെള്ളിയാഴ്ച പരി?ഗണിക്കുകയാണ്.
ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ രണ്ട് ഹര്‍ജികള്‍ ട്രൈബ്യൂണല്‍ പരിഗണിക്കും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നുള്ളതാണ് ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ വാദം. 2019ല്‍ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ ഹര്‍ജികള്‍.
അതേസമയം, മുനമ്പത്തെ ഭൂമി ഫറൂഖ് കോളേജിന് ദാനം നല്‍കിയ ഭൂവുടമ സിദ്ദിഖ് സേഠിന്റെ മകനായ നസീര്‍ സേഠ് കേസില്‍ കക്ഷി ചേരാനായി ഹര്‍ജി നല്‍കിയിട്ടുണ്ട്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നുള്ള വാദത്തിന് ഈ കക്ഷിചേരല്‍ പിന്തുണ നല്‍കും.
82 Less than a minute