BREAKINGINTERNATIONALMAGAZINENATIONALNEWS

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്: ആദ്യ ഫലസൂചനകളില്‍ എൻഡിഎ മുന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ. ആ​ദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 125 സീറ്റ്, ഇന്ത്യ സഖ്യം 106, മറ്റുള്ളവർ 10 എന്നിങ്ങനെയാണ് നില. ജാർഖണ്ഡിൽ 35 സീറ്റിൽ എൻഡിഎ മുന്നേറുമ്പോൾ 29 സീറ്റിൽ ഇൻഡ്യ മുന്നണിയും മുന്നേറുന്നു.മാഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരം തുടരുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്. റിപ്പബ്ലിക് ടി.വി – പി മാർക്ക് സർവേ പ്രകാരം 137 മുതല്‍ 157 വരെ വോട്ടുകള്‍ ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Related Articles

Back to top button