BREAKINGINTERNATIONAL

ട്രംപിന്റെ ട്രാന്‍സ് വിരോധം; 1500 ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരുടെ ഭാവി അനിശ്ചിതത്വത്തില്‍

വാഷിങ്ടണ്‍ ഡിസി: യു.എസ് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. യു.എസ്സില്‍ എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് ട്രംപ് കടക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക റിക്രൂട്ട്‌മെന്റിലെ നിര്‍ണായ ഘടകമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ‘അയോഗ്യത’ രേഖപ്പെടുത്തി മെഡിക്കല്‍ ഫിറ്റ്നസില്‍ പരാജയപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡറായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്.
ട്രംപ് പ്രസിഡണ്ടായി ആദ്യം ചുമതലയേറ്റപ്പോഴും ട്രാന്‍സ് വിരുദ്ധവികാരം പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നും ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം യു.എസ് മിലിറ്ററിയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ് സൈനികരുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.
ട്രംപ് പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്ന 2025 ജനുവരി 20-ല്‍ ഉത്തരവില്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ 15000 ട്രാന്‍സ് സൈനികരാണ് യു.എസ് മിലിറ്ററിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ട്രംപിന് പിന്നാലെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ട്രംപിന്റെ ട്രാന്‍സ്വിരോധ ഉത്തരവ് റദ്ദാക്കിയപ്പോള്‍ ഏകദേശം 2,2000 സൈനികര്‍ക്കാണ് ജെന്‍ഡര്‍ സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട് ചെയ്തത്.
അമിതമായ വര്‍ഗീയ സിദ്ധാന്തമോ, ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രമമോ, അനുചിതമായ വര്‍ഗ-ലിംഗ- രാഷ്ട്രീയ ചിന്തകളോ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതു സ്ഥാപനത്തിനെതിരെയും കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ട്രംപ് തന്റെ പ്രഥമ സ്ഥാനാരോഹണവേളയില്‍ പറഞ്ഞത്. പെണ്‍കുട്ടികളുടെ കായികമത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കെടുക്കുന്നതിനെതിരെ ട്രംപ് മുമ്പ് വിമര്‍ശനമുന്നയിച്ചിരുന്നു. ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിശദമായി ക്ലാസ് എടുക്കുന്നതിനെയും ട്രംപ് നിരുത്സാഹപ്പെടുത്തിയിരുന്നു.
യു.എസ് സൈന്യത്തിന്റെ ചുമതല വഹിക്കുന്ന പീറ്റ് ഹെഗ്‌സെത്തിനും ട്രാന്‍സ്‌ജെന്‍ഡറുകളെ തള്ളിക്കളയുന്ന വീക്ഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. സൈന്യത്തില്‍ സ്ത്രീകളെയും ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്താനുള്ള നടപടികള്‍ യുഎസ് സുരക്ഷയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് ഹെഗ്സെത്ത് ശക്തമായി വാദിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button