ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാന്നാര്‍ ഗ്രാമപഞ്ചായത്ത് 16ാംവാര്‍ഡി ST സംരംഭം ആരംഭിച്ചു. കുടുംബശ്രീ മിഷന്റെ ST ഫണ്ട് വിനിയോഗിച്ച് വാര്‍ഡിലെ ശ്രീരാഗം കുടുംബശ്രീ അംഗമായ രാജമ്മയാണ് സംരംഭക . സംരംഭത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. രത്നകുമാരി നിര്‍വ്വഹിച്ചു. യോഗത്തിന്റെ അധ്യക്ഷ cds ചെയര്‍പേഴ്സണ്‍ ഗീതഹരിദാസായിരുന്നു.. ക്ഷേമകാര്യ സ്റ്റാ ന്റിംഗ് കമ്മറ്റി ചെയര്മാന് വി.ആര് ശിവപ്രസാദ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ മാളുപ്രസാദ്, MEC ബിജി രാമകൃഷ്ണന്, ST ആനിമേറ്റര്‍ ശാന്തി, വൈസ് ചെയര്‍പേഴ്സണ്‍ സുശീല സോമരാജന് ,cds മെമ്പര്‍ ജഗദമ്മ, അക്കൗണ്ടന്റ് പ്രവീണ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ശ്രീരാഗം കുടുംബശ്രീ അംഗങ്ങള്‍, ADS അംഗങ്ങള്‍ എന്നിവര്‍ ഉത്ഘാടനയോഗത്തില്‍ പങ്കെടുത്തു.
781 Less than a minute