വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ സ്വീകരിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി പങ്കെടുക്കില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താത്തതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ശശി തരൂരിന്റെ വിശദീകരണം. തുറമുഖ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പദ്ധതിയോടോ പദ്ധതി നടത്തിപ്പിനോടോ തനിക്ക് ഒരു തരത്തിലുമുള്ള എതിര്‍പ്പുമില്ലെന്ന് ശശി തരൂര്‍ പറയുന്നു. സ്ഥലം എം പിയെന്ന നിലയ്ക്ക് പദ്ധതിയ്ക്ക് ആവശ്യമായ എല്ലാ ഇടപെടലുകളും താന്‍ നടത്തും. ആദ്യത്തെ കപ്പല്‍ വന്നപ്പോള്‍ തന്നെ തനിക്കുള്ള ചില ആശങ്കകള്‍ മുഖ്യമന്ത്രിയോട് പങ്കുവച്ചിരുന്നു. അത് പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോഴും ആശങ്കയുണ്ടെന്നും ശശി തരൂര്‍ എം പി ചൂണ്ടിക്കാട്ടി.
106 Less than a minute