ഫോൺ ചോർത്തൽ നീക്കങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ, ചാര സോഫ്റ്റ്‌വെയർ തന്നെ ലക്ഷ്യമിട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. ആപ്പിളില്‍നിന്ന് തനിക്ക് ജാഗ്രതാ സന്ദേശം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
”നിങ്ങളുടെ പ്രിയപ്പെട്ട സ്‌പൈവെയറിനെ എന്റെ ഫോണിലേക്കും അയച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് എന്നെ അറിയിക്കാന്‍ ആപ്പിള്‍ മനസ് കാണിച്ചിരിക്കുന്നു,” വേണുഗോപാൽ എക്‌സില്‍ കുറിച്ചു.
ഇത് രണ്ടാം തവണയാണ് കെ സി വേണുഗോപാലിനെ ചാര സോഫ്റ്റ്‌വെയർ ലക്ഷ്യമിട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി അദ്ദേഹത്തിന് ജാഗ്രതാ സന്ദേശം ലഭിച്ചിരുന്നു.