BREAKINGKERALA

അട്ടപ്പാടിയില്‍ കാണാതായ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി; ഇരുവരും ഊരിലേക്ക് പോയത് 4 ദിവസം മുമ്പ്

പാലക്കാട്: അട്ടപ്പാടിയില്‍ കാണാതായ പൊലീസ് ഉദ്യോ?ഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോ?ഗസ്ഥരായ മുരുകന്‍, കാക്കന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. നാല് ദിവസം മുമ്പ് ഊരിലേക്ക് പോയതായിരുന്നു ഇരുവരും. പുതൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കുറുംബ വിഭാ?ഗത്തില്‍പെട്ട മുരുകന്‍. ഇദ്ദേഹവും സുഹൃത്ത് കാക്കനും കൂടി ഊരിലേക്ക് പോകുകയായിരുന്നു. മേലെപൂതയാര്‍ വഴിയാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. പുഴ മുറിച്ചു കടന്നുവേണമായിരുന്നു വീട്ടിലേക്ക് പോകാന്‍. മൂന്ന് ദിവസത്തെ അവധിക്കാണ് മുരുകന്‍ വീട്ടിലേക്ക് പോയത്.
നാലാം ദിവസമായിട്ടും മുരുകനെ കാണാതായതോടെയാണ് പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചത്. ഊരില്‍ കൃത്യമായ മൊബൈല്‍ നെറ്റ്‌വര്‍ക്കില്ല. അതുകൊണ്ട് തന്നെ മുരുകന്‍ വീട്ടിലെത്തിയോ എന്ന് പൊലീസിന് അറിയില്ലായിരുന്നു. തുടര്‍ന്നാണ് ഇവര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്.
വനംവകുപ്പും പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് രണ്ട് ഭാ?ഗങ്ങളില്‍ നിന്നായി ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടില്‍ നിന്നും അടുത്തയാളുടെ മൃതദേഹം സ്വര്‍ണ?ഗദയില്‍ നിന്നുമാണ് കണ്ടെത്തിയത്. അട്ടപ്പാടിയില്‍ കനത്ത മഴയാണ്. അതുകൊണ്ട് തന്നെ പരകാര്‍ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഈ പുഴയില്‍ പെട്ടായിരിക്കും ഇവരുടെ മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം.

Related Articles

Back to top button