തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. 36 പേര്‍ക്ക് എച്ച്1 എന്‍1 ഉം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12,508 പേരാണ് 24 മണിക്കൂറിനിടെ പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്‌നൈല്‍ മരണവും സംശയിക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
അതേ സമയം, മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകള്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരില്‍ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.
57 Less than a minute