Above head
LATESTNATIONAL

ഭക്ഷണത്തില്‍ വിഷം നല്‍കി തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍

Above article

ബെംഗളൂരു: മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് വിഷം നല്‍കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ.) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍.
ഐ.എസ്.ആര്‍.ഒ. ഉപദേശകനായി പ്രവര്‍ത്തിക്കുന്ന തപന്‍ മിശ്രയാണ് ആരോപണവുമായി രംഗത്തെത്തിയത്.
2017 മേയ് 23ന് ഐ.എസ്.ആര്‍.ഒ. ആ സ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ മാരകമായ ആര്‍സെനിക് ട്രൈയോക്‌സൈഡ് നല്‍കുകയായിരുന്നുവെന്നാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തല്‍.
വിഷബാധയ്ക്ക് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനുശേഷം നല്‍കിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്‌നിയിലോ കലര്‍ത്തിയാകും വിഷം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ആര്‍.ഒ.യുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറായും മിശ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ ഐ.എസ്.ആര്‍.ഒ. പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button