ENTERTAINMENTMALAYALAM

വടക്കുംനാഥന് മുമ്പില്‍ പ്രണയിച്ച് ഗിരിയും ഗൗരിയും; ജോജു ചിത്രം ‘പണി’ ഒരുങ്ങി കഴിഞ്ഞു

ജോജു ജോര്‍ജ് ആദ്യമായി രചന- സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ‘പണി’ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ നായകനായ ഗിരിയായി വേഷമിടുന്ന ജോജു ജോര്‍ജിന്റെയും നായിക ഗൗരിയായി എത്തുന്ന അഭിനയയുടേയും പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലാകെയും വൈറലായിരിക്കുന്നത്. തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്ര പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍. ഇരുവരും തമ്മിലുള്ള ആഗാധമായ ബന്ധത്തിന്റെ ആഴവും പ്രണയവുമാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ‘ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതല്‍ വരുന്ന അപ്‌ഡേഷനുകള്‍ സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത നേടാറുണ്ട്.
‘ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ, ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തില്‍ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്.
തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്.
ജോജു ജോര്‍ജിന്റെ ജോസഫിലെയും , പൊറിഞ്ചു മറിയം ജോസിലേയും, മധുരത്തിലേയുമൊക്കെ പ്രണയ കോമ്പോ ജനങ്ങള്‍ ഇന്നും മറക്കാതെ നെഞ്ചിലേറ്റുന്നവയാണ്. അക്കൂട്ടത്തിലേക്കാണ് ഗൗരിയും ഗിരിയുമെന്ന ഈ കോമ്പോയും ചേര്‍ത്തെഴുതപ്പെടുന്നതും തരംഗമായി പ്രേക്ഷകരില്‍ ഇടം നേടാനൊരുങ്ങുന്നതും.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചിരുന്നു. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോര്‍ജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. PRO: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button