BREAKING
Trending

ഇ.ഡി. അറസ്റ്റിനെതിരേ കെജ്രിവാളിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചോദ്യംചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മേയ് 17-നാണ് കേസ് വിധിപറയാന്‍ മാറ്റിയത്.
മാര്‍ച്ച് 21-നാണ് ഇ.ഡി. കെജ്രിവാളിനെ അറസ്റ്റുചെയ്തത്. പിന്നീട് ജൂണ്‍ 26-ന് സി.ബി.ഐ.യും അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്.

Related Articles

Back to top button