മുംബൈ: കേദാര്‍നാഥ് ക്ഷേത്രം നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ദില്ലിയില്‍ കേദാര്‍നാഥ്‌ന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അഴിതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായതായും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു. ഗുരുതര ആരോപണമാണ് അവിമുക്തേശ്വരാനന്ദ സരസ്വതി ഉന്നയിച്ചത്
228 കിലോ സ്വര്‍ണമാണ് ഇതുവരെ മോഷണം പോയത്. ഇത് അഴിമതിയാണ്, ഒരു അന്വേഷണവും നടപടിയും ഇത് വരെ നടന്നിട്ടില്ല. ഈ വിഷയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ലെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിച്ചു. ദില്ലിയില്‍ കേദാര്‍നാഥന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അടുത്ത അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പ്രാധാന്യം കുറയാന്‍ ഇത് കാരണമാകുമെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.
കേദാര്‍നാഥിലെ ?ശ്രീകോവിലിനുള്ളില്‍ വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ നമ്മുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. 12 ജ്യോതിര്‍ലിംഗങ്ങള്‍ ശിവപുരാണത്തില്‍ പേരും സ്ഥലവും സഹിതം പരാമര്‍ശിച്ചിട്ടുണ്ട്. കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ദില്ലിയില്‍ നിര്‍മ്മിക്കാനാകുമെന്നും ശങ്കരാചാര്യര്‍ ചോദിച്ചു.
66 Less than a minute