ENTERTAINMENT

‘വീണുകൊണ്ടിരിക്കുന്നു, പഠിക്കുന്നു’, ബൈക്ക് റൈഡിന് ശേഷം മഞ്ജു വാര്യര്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ബൈക്ക് റൈഡിന് പോയതിന് ശേഷമുള്ള ഫോട്ടോയാണ് മഞ്ജു വാര്യരുടേതായി നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വീഴുകയും പഠിക്കുകയും ചെയ്യുന്നു എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി മഞ്ജു വാര്യര്‍ എഴുതിയിരിക്കുന്നത്. ‘എഫ്‌ഐആര്‍’ ഒരുക്കിയ മനു ആനന്ദ് സംവിധാനം ചെയ്യുന്നതാണ് ആര്യയുടെ മിസ്റ്റര്‍ എക്‌സ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിന്‍സെന്റാണ്. ധിബു നിനാന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
‘അസുരന്‍’ എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ മലയാളി താരം മഞ്ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം ‘തുനിവാ’ണ്. അജിത്ത് നായകനായെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് തുനിവിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.
മഞ്ജു വാര്യര്‍ ‘കണ്‍മണി’ എന്ന കഥാപാത്രമായിട്ടാണ് തുനിവില്‍ വേഷമിട്ടത്. മിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മഞ്ജുവിന്റേത്. നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശന്‍, ശങ്കര്‍, ദര്‍ശന്‍, ബാല ശരണവണ്‍, ചിരാഗ് ജനി, റിതുരാജ് സിംഗ്, സിജോയ് വര്‍ഗീസ്, പവനി റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ട തുനിവ് വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറാണ്. വിജയ്‌യുടെ ‘വാരിസി’നൊപ്പം ആയിരുന്നു അജിത്ത് ചിത്രം ‘തുനിവും’ റിലീസ് ചെയ്തത്.. അജിത്ത് കുമാറിന്റെ തുനിവിലെ ജിബ്രാന്റെ സംഗീതത്തിലുള്ള ഗാനങ്ങളും വന്‍ ഹിറ്റായി മാറിയിരുന്നു.

Related Articles

Back to top button