മാന്നാര്‍: കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്ത് ഉമ്മന്‍ചാണ്ടി ഒഴിച്ചിട്ട കസേര പകരക്കാരനില്ലാതെ ശൂന്യമാണെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഒളിമങ്ങാതെ നില്‍ക്കുകയാണെന്ന് മാന്നാര്‍ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് നയിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സ്‌നേഹ സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അജിത്ത് പഴവൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരി കുട്ടന്‍പേരൂര്‍, വത്സല ബാലകൃഷ്ണന്‍, സാബു ട്രാവന്‍കൂര്‍, ഹരി ആര്യമംഗലം, പ്രമോദ് കണ്ണാടിശ്ശേരി, അഡ്വക്കേറ്റ് സന്തോഷ് കുമാര്‍, രാധാമണി ശശീന്ദ്രന്‍, ടി സി പുഷ്പലത, അനില്‍ മാന്തറ, അന്‍സില്‍ ആസീസ്, രാകേഷ്, ഷംനാദ്, അസീസ് പാവുക്കര, തുടങ്ങിയവര്‍ പ്രസംഗിച്ചു.
101 Less than a minute