ആഢംബര കാര്‍ നിര്‍മാതാക്കളായ മേഴ്‌സിഡീസ് ബെന്‍സ് പുതിയ വൈദ്യുതി ബാറ്ററി വാഹനങ്ങള്‍ പുറത്തിറക്കി. ഇക്യുഎ 250+, ഇക്യുബി 350+ എന്നിവയാണ് പുറത്തിറക്കിയത്. അധിക റേഞ്ച്, മികച്ച ഡ്രൈവിങ് അനുഭവം, ദിനേന ഉപയോഗം, ആകര്‍ഷകമായ ടിഒഒ, മികച്ച വിലനിലവാരം തുടങ്ങിയവ പുതിയ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു. 66 ലക്ഷം രൂപയാണ് ഇക്യുഎ 250+ന്റെ എക്‌സ് ഷോറൂം വില. ഇക്യുബി 350 എസ് യു വിക്ക് (5 സീറ്റര്‍) 77.7 ലക്ഷം രൂപയും ഇക്യുബി 250+ എസ് യു വിക്ക് (7 സീറ്റര്‍) 70.9 ലക്ഷവുമാണ് വില. ഈ വര്‍ഷാവസാനത്തോടെ ആറ് പുതിയ ലോകോത്തര മോഡലുകള്‍ ബെന്‍സിന്റെ ശേഖരത്തിലെത്തും. എല്ലാ മോഡലുകളിലും വൈദ്യുതി വാഹനങ്ങളും ഉണ്ടാവും.
രാജ്യത്തെ എക്കാലത്തെയും മികച്ച പ്രകടനമാണ് കാറുകളുടെ വില്‍പ്പനയുടെ കാര്യത്തില്‍ ഈ അര്‍ധവാര്‍ഷികത്തില്‍ മേഴ്‌സിഡീസ് ബെന്‍സിന് ഉണ്ടായത്. ജനുവരി മുതല്‍ ജൂണ്‍ വരെ 9262 യൂനിറ്റാണ് വിറ്റത്. 9 ശതമാനമാണ് വളര്‍ച്ച. പുതിയതും നിലവിലെ മോഡലുകളുമെല്ലാം വില്‍പ്പനയില്‍ മികവു പുലര്‍ത്തി. 55 ശതമാനം എസ് യു വികളാണു വിറ്റുപോയ ത്
105 Less than a minute