സ്ത്രീ പുരുഷ സമത്വം നമ്മുടെ രാജ്യത്ത് ഇന്നും ഒരു സ്വപ്നം മാത്രമാണ്. സകല മേഖലകളിലും ഇന്ന് സ്ത്രീകള്‍ വിജയക്കൊടി നാട്ടിയെങ്കിലും, ജോലിക്ക് പോകാനും സമ്പാദിക്കാനും തുടങ്ങിയെങ്കിലും സ്ത്രീകളുടെ ജീവിതത്തിലോ സാമൂഹികാന്തരീക്ഷത്തിലോ കാര്യമായ വ്യത്യാസങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ജോലിക്ക് പോകുന്ന സ്ത്രീയാണെങ്കില്‍ പോലും വീട്ടുജോലി മുതല്‍ സകല പ്രാരാബ്ധവും തനിച്ച് ചുമക്കേണ്ടുന്ന അവസ്ഥയാണ്. അതുകൊണ്ടായില്ല, ജോലിസ്ഥലത്തും ഈ അസമത്വം സ്ത്രീകളില്‍ വലിയ മാനസിക സമ്മര്‍ദ്ദം തന്നെയുണ്ടാക്കുന്നുണ്ട്.
അതിലേക്ക് വെളിച്ചം വീശുന്ന ഒരു പഠനം അടുത്തിടെ നടന്നു. അതില്‍ പറയുന്നത്, ഇന്ത്യന്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്നാണ്. അടുത്തിടെ നടത്തിയ ഒരു മാനസികാരോഗ്യ സര്‍വേയിലാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്ന് പറയുന്നത്. YourDOST ആണ് സര്‍വേ നടത്തിയത്. ഇതിന്റെ ഭാഗമായി 5,000 -ത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകളില്‍ നിന്നാണ് വിവരങ്ങള്‍ എടുത്തത്. അതിലാണ് ജോലി സ്ഥലത്തെ സമ്മര്‍ദ്ദങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്.
72.2% സ്ത്രീകളും പറഞ്ഞത് തങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ്. പുരുഷന്മാരില്‍ 53.64% മാണ് സമ്മര്‍ദ്ദത്തിലാണ് എന്ന് പറഞ്ഞത്.
ജോലിയും വ്യക്തിപരമായ കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോവാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞത് 18% സ്ത്രീകളും 12% പുരുഷന്മാരുമാണ്. വര്‍ക്ക്-ലൈഫ് ബാലന്‍സ്, അവ?ഗണിക്കപ്പെടുമോ എന്ന ചിന്ത, ആത്മാഭിമാനക്കുറവ്, ഉത്കണ്ഠ എന്നിവയെല്ലാം ഇതിന് കാരണമായിപ്പറയുന്നു.
പുരുഷന്മാര്‍ 9.27% ??സമയവും, സ്ത്രീകള്‍ 20% സമയവും വിഷാദം അനുഭവിക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി.
അതേസമയം ചെറുപ്പക്കാരായ ആളുകള്‍ ഈ സമ്മര്‍ദ്ദത്തെ കുറിച്ചും മാനസികാരോ?ഗ്യത്തെ കുറിച്ചും തുറന്ന് പറയാന്‍ തയ്യാറാണ് എന്നും സര്‍വേ പറയുന്നു.
എന്തായാലും, യുവര്‍ ഡോസ്റ്റിന്റെ ചീഫ് സൈക്കോളജി ഓഫീസര്‍ ഡോ. ജിനി ഗോപിനാഥ് പറയുന്നത്, ഈ സമ്മര്‍ദ്ദത്തെ ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനികളും സംഘടനകളും തയ്യാറാവേണ്ടതുണ്ട് എന്നാണ്.
87 1 minute read