കൊല്ലം: പോരായ്മകളും കുറവുകളും പരിഹരിച്ച് പാര്‍ട്ടി തിരിച്ചു വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊല്ലത്ത് സിപിഎം മേഖലാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുന്‍പും സിപിഎമ്മിന് തിരിച്ചടിയേറ്റിട്ടുണ്ട്. അന്നും പോരായ്മകള്‍ പരിഹരിച്ച് പാര്‍ട്ടി തിരിച്ചു വന്നിട്ടുണ്ട്. അത് ഇനിയും തുടരും. സംസ്ഥാനത്ത് സിപിഎം എങ്ങനെ മുന്നോട്ട് പോകണമെന്നത് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ഉചിതമായ തീരുമാനവും ഉണ്ടാകും. കേരള ഘടകത്തിന്റെ നിലപാടുകളെ കേന്ദ്രകമ്മിറ്റി തള്ളിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. ഇന്ത്യ സഖ്യം ദേശീയ തലത്തിലേക്ക് മാത്രമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു
108 Less than a minute