BREAKINGKERALA

അദാനി ഗ്രൂപ്പ് എത്തിച്ച ബാര്‍ജ് തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിച്ചുകയറി; അപകടം മുതലപ്പൊഴിയില്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റന്‍ ബാര്‍ജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റന്‍ ബാര്‍ജ്ജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തുടര്‍നിയന്ത്രണം നഷ്ടപ്പെട്ട ബാര്‍ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ബാര്‍ജില്‍ ഉണ്ടായിരുന്ന അഞ്ചുജീവനക്കാരെ വടംക്കെട്ടിയാണ് പുറത്തെത്തിച്ചത്.
അപകടത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സാബിര്‍ ഷൈക്ക് , സാദഅലിഗഞ്ചി എന്നീവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിന്ദ്ര റോയ് , മിനാജുല്‍ ഷൈക്ക്, മനുവാര്‍ ഹുസൈന്‍ , എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഴിമുഖത്ത് നിന്നും നീക്കുന്ന മണല്‍ പുറംകടലില്‍ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങള്‍ക്ക് മുമ്പ് ബാര്‍ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണല്‍ നീക്കം നിലച്ചു.ഇതോടെയാണ് ബാര്‍ജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. ബാര്‍ജിനെ വേലിയേറ്റ സമയത്ത് കടലിലേക്ക് നീക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അദാനി ഗ്രൂപ്പാണ് ബാര്‍ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്

Related Articles

Back to top button