KERALABREAKINGNEWS

‘ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന, നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല’; എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ. എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ചൂണ്ടിക്കാട്ടി. ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല. മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തി എന്ന അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎൻ ഷംസീർ പറഞ്ഞു.

Related Articles

Back to top button